Begin typing your search...

കുവൈത്തിൽ പ്രവാസികളുടെ തൊഴിൽ പെർമിറ്റുകൾ വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസരിച്ച് മാത്രമാക്കുന്നു

കുവൈത്തിൽ പ്രവാസികളുടെ തൊഴിൽ പെർമിറ്റുകൾ വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസരിച്ച് മാത്രമാക്കുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവർ ജോലി ചെയ്യുന്ന തസ്തികയിലേക്കുള്ള തൊഴിൽ പെർമിറ്റും പരസ്പര ബന്ധിതമാക്കാനുള്ള നടപടികൾ തുടങ്ങി. രാജ്യത്തെ മാൻപവർ പബ്ലിക് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് കുവൈത്തിലെ അൽ ഖബസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. ഓരോ തസ്തികയിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആ ജോലി ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

പദ്ധതി നടപ്പാക്കുന്നതിലൂടെ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ബന്ധപ്പെട്ട തസ്തികകളിൽ ജോലി ചെയ്യുന്നത് തടയാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടലുകൾ. അവിദഗ്ധ തൊഴിലാളികളായ പ്രവാസികളുടെ എണ്ണം രാജ്യത്ത് കുറച്ചുകൊണ്ടുവരുന്നതിന് കുവൈത്ത് അധികൃതർ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയാണിതും. യോഗ്യതകളും അക്കാദമിക് സർട്ടിഫിക്കറ്റുകളും പബ്ലിക് അതോരിറ്റി ഫോർ മാൻപവറിലെ ഒക്യുപേഷണൽ സേഫ്റ്റി സെന്ററിന്റെ നേതൃത്വത്തിലായിരിക്കും പരിശോധിക്കുക.

Aishwarya
Next Story
Share it