Begin typing your search...

കുവൈറ്റിൽ കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാട് കടത്തുമെന്ന് സൂചന

കുവൈറ്റിൽ കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാട് കടത്തുമെന്ന് സൂചന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്ത് കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന പ്രവാസികളെ കുവൈറ്റിൽ നിന്ന് നാട് കടത്തുമെന്ന് സൂചന. സെക്യൂരിറ്റി വകുപ്പിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രവാസികൾ തങ്ങളുടെ ഡ്രൈവിംഗ് ലൈസന്‌സിന്റെ കാലാവധി 'മൈ ഐഡന്റിറ്റി' അല്ലെങ്കിൽ 'സഹേൽ' പോലുള്ള സർക്കാർ ആപ്പുകളിലൂടെ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യപ്പെട്ട വിവരം അറിയാതെ വാഹനം ഓടിക്കുന്നതിന് പിടിക്കപ്പെടുന്ന പ്രവാസികൾക്കും നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. നാട് കടത്തൽ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടുന്നത് ഒഴിവാക്കുന്നതിനായി ഡ്രൈവിംഗ് ലൈസൻസിന്റെ സാധുത, കാലാവധി എന്നിവ പരിശോധിച്ച് ഉറപ്പിക്കണമെന്ന് അധികൃതർ ആഹ്വനം ചെയ്തു.

WEB DESK
Next Story
Share it