ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചു
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പുതിയ അധ്യയനവർഷം മുതൽ രാജ്യത്തെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Kuwait tweaks school hours in bid to reduce traffic jams https://t.co/bcZ2plXLO5#KUNA #KUWAIT
— Kuwait News Agency - English Feed (@kuna_en) September 12, 2023
വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി ഡോ. അദെൽ അൽ മാനെ അംഗീകാരം നൽകിയിട്ടുണ്ട്. താഴെ പറയുന്ന രീതിയിലാണ് കുവൈറ്റിലെ വിദ്യാലയങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നത്:
നഴ്സറികൾ – രാവിലെ 7:15 മുതൽ ഉച്ചയ്ക്ക് 12:05 വരെ.
എലിമെന്ററി സ്‌കൂളുകൾ – രാവിലെ 7:15 മുതൽ ഉച്ചയ്ക്ക് 1:15 വരെ.
മിഡിൽ സ്‌കൂളുകൾ – രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:40 വരെ.
ഹൈ സ്‌കൂളുകൾ – രാവിലെ 7:45 മുതൽ ഉച്ചയ്ക്ക് 1:55 വരെ.
2023/2024 അധ്യയന വർഷം മുതൽ ഈ പുതുക്കിയ സമയക്രമം രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. പുതിയ അക്കാദമിക് വർഷത്തിൽ കുവൈറ്റിലെ റോഡുകളിലെ ട്രാഫിക് തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ തീരുമാനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.