Begin typing your search...

ഗാസയ്ക്ക് സഹായമായി ഭക്ഷണം വിതരണം ചെയ്ത് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി

ഗാസയ്ക്ക് സഹായമായി ഭക്ഷണം വിതരണം ചെയ്ത് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം മൂ​ലം ദു​രി​ത​പൂ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നോ​മ്പെ​ടു​ക്കു​ന്ന പ​ല​സ്തീ​നി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്ത് റെ​ഡ് ക്ര​സ​ൻ​റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്). ഗാസ​യി​ൽ ​നി​ന്ന് കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി കെ.​ആ​ർ.​സി.​എ​സ് ഇ​ഫ്താ​ർ ഭ​ക്ഷ​ണ​വി​ത​ര​ണ​പ​ദ്ധ​തി ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ദെ​യ​ർ അ​ൽ ബ​ലാ​ഹ്, ഖാ​ൻ യൂ​നി​സ്, തെ​ക്ക​ൻ റ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ൽ 30,000 ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ഉ​പ​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​സ്രാ​യേ​ൽ ഗാസ​യി​ലേ​ക്ക് ഭ​ക്ഷ​ണ​വും സ​ഹാ​യ​ങ്ങ​ളും എ​ത്തി​ക്കു​ന്ന​തി​ൽ ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ആ​ക്ര​മ​ണ​വും നാ​ശ​ന​ഷ്ട​ങ്ങ​ളും കാ​ര​ണം മേ​ഖ​ല​യി​ൽ അ​വ​ശ്യ​വ​സ്തു ക്ഷാ​മ​വു​മു​ണ്ട്. ഇ​തി​ന് ആ​ശ്വാ​സ​മാ​യാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണ​മെ​ന്ന് പ​ല​സ്തീ​ൻ വ​ഫാ ക​പ്പാ​സി​റ്റി ബി​ൽ​ഡി​ങ് ആ​ൻ​ഡ് മൈ​ക്രോ​ഫി​നാ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹൈ​സ​ൻ അ​ൽ അ​താ​വ്ന പ​റ​ഞ്ഞു.

കെ.​ആ​ർ.​സി.​എ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റ​മ​ദാ​നി​ൽ ഫ​ല​സ്തീ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്കും ഭ​ക്ഷ​ണ​ത്തി​നും കു​വൈ​ത്ത് അ​മീ​ർ, സ​ർ​ക്കാ​ർ, ജ​ന​ങ്ങ​ൾ, ചാ​രി​റ്റി സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രോ​ട് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​റി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തു മു​ത​ൽ ഫ​ല​സ്തീ​നി​ലേ​ക്ക് കെ.​ആ​ർ.​സി.​എ​സ് തു​ട​ർ​ച്ച​യാ​യി സ​ഹാ​യ​ങ്ങ​ളെ​ത്തി​ക്കു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ ടീ​മു​ക​ളും ഗാ​സ​യി​ൽ എ​ത്തി​യി​രു​ന്നു. പല​സ്തീ​ന് ആ​ശ്വാ​സ​മാ​യി ഭ​ക്ഷ​ണ​വും മ​രു​ന്നു​ക​ളും മ​റ്റു വ​സ്തു​ക്ക​ളു​മാ​യി കു​വൈ​ത്ത് ഇ​തി​ന​കം 49 ദു​രി​താ​ശ്വാ​സ വി​മാ​ന​ങ്ങ​ളും അ​യ​ച്ചു.

WEB DESK
Next Story
Share it