Begin typing your search...

കുവൈത്ത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; മത്സര രംഗത്ത് 70 സ്ഥാനാർത്ഥികൾ

കുവൈത്ത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; മത്സര രംഗത്ത് 70 സ്ഥാനാർത്ഥികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏ​പ്രി​ൽ നാ​ലി​ന് ന​ട​ക്കു​ന്ന ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര രം​ഗ​ത്ത്. ചൊ​വ്വാ​ഴ്ച 28സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി. ഇ​തോ​ടെ മൊ​ത്തം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ര​ണ്ട് വ​നി​ത​ക​ള​ട​ക്കം 70 ആ​യി. ആ​ദ്യ ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച 42 പേ​ർ പ​ത്രി​ക ന​ൽ​കി​യി​രു​ന്നു. ഒ​ന്നാം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ഏ​ഴു പേ​ർ, ര​ണ്ടാം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് അ​ഞ്ചു പേ​ർ, മൂ​ന്നാം മ​ണ്ഡ​ല​ത്തി​ൽ ര​ണ്ട്, നാ​ലാം മ​ണ്ഡ​ല​ത്തി​ൽ ആ​റ്, അ​ഞ്ചാം മ​ണ്ഡ​ല​ത്തി​ൽ എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് പ​ത്രി​ക ന​ൽ​കി​യ​വ​രു​ടെ എ​ണ്ണം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ല​ക്ട​റ​ൽ അ​ഫ​യേ​ഴ്‌​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഈ ​മാ​ർ​ച്ച് 13 ന് ​പ്ര​വൃ​ത്തി സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം. രാ​ജ്യ​ത്തെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽനി​ന്നാ​യി ഒ​രു മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് 10 പേ​ർ എ​ന്ന നി​ല​യി​ൽ 50 പേ​രെ​യാ​ണ് ദേ​ശീ​യ അ​സം​ബ്ലി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ജ​നം എ​ളു​പ്പ​ത്തി​ലും സു​ഗ​മ​മാ​യും വോ​ട്ടി​ങ് നി​ർ​വ​ഹി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

WEB DESK
Next Story
Share it