സാമ്പത്തിക മേഖലയില്‍ കരുത്ത് കാട്ടി കുവൈത്ത്
സാമ്പത്തിക മേഖലയില്‍ കരുത്ത് കാട്ടി കുവൈത്ത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6.4 ബില്യൺ ദീനാർ ബജറ്റ് മിച്ചമുണ്ടായതായി കുവൈത്ത് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 2022-2023 സാമ്പത്തിക വർഷത്തിൽ കുവൈത്തിന്‍റെ വരുമാനം 54.7 ശതമാനം വർധിച്ച് 28.8 ബില്യൺ ദീനാറിൽ എത്തി.
ഒമ്പതു വർഷത്തിനിടെ ആദ്യമായാണ് ഇത്ര മികച്ച നേട്ടം വീണ്ടും കൈവരിക്കുന്നത്. മൊത്തം വരുമാനത്തിന്‍റെ 92.7 ശതമാനമാനവും എണ്ണ വരുമാനമാണ്. രാജ്യത്തിന്‍റെ എണ്ണ വരുമാനം 26.7 ബില്യൺ ദീനാർ ആണ്. 64.7 ശതമാനമാണ് എണ്ണ മേഖലയിലെ വരുമാനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. എന്നാല്‍ എണ്ണ ഇതര വരുമാനം 12.8 ശതമാനം കുറഞ്ഞ് 2.1 ബില്യൺ ദീനാറിലെത്തിയതായി ധനമന്ത്രാലയം വ്യക്തമാക്കി.
രാജ്യം വലിയ കരുതൽ ധനവും സാമ്പത്തിക സ്ഥിരതയും തുടരുന്നതായി ഉപപ്രധാനമന്ത്രി ഡോ.സാദ് അൽ ബറാക്ക് പറഞ്ഞു. അന്തിമ കണക്ക് നിയമനിർമ്മാണ അതോറിറ്റിയുമായി ചർച്ച ചെയ്യുവാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അൽ ബറാക്ക് പറഞ്ഞു.