Begin typing your search...

ബ്രിട്ടീഷ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് പ്രതിരോധ മന്ത്രി

ബ്രിട്ടീഷ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് പ്രതിരോധ മന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സ​ഊ​ദ് അ​സ്സ​ബാ​ഹ് മി​ഡി​ലീ​സ്റ്റി​നാ​യു​ള്ള പു​തി​യ ബ്രി​ട്ടീ​ഷ് ഡി​ഫ​ൻ​സ് സീ​നി​യ​ർ അ​ഡ്വൈ​സ​ർ എ​യ​ർ മാ​ർ​ഷ​ൽ മാ​ർ​ട്ടി​ൻ സാം​പ്‌​സ​ൺ, മി​ഡി​ലീ​സ്റ്റ് അ​ഡ്വൈ​സ​ർ അ​ഡ്മി​റ​ൽ എ​ഡ്വേ​ഡ് അ​ഹ്ൽ​ഗ്രെ​ൻ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ കു​വൈ​ത്തും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​വും സ​ഹ​ക​ര​ണ​വും ശൈ​ഖ് ഫ​ഹ​ദ് പ്ര​ശം​സി​ച്ചു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ൾ, പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച​ചെ​യ്തു. മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഡോ. ​അ​ബ്ദു​ല്ല മി​ഷാ​ൽ അ​സ്സ​ബാ​ഹ്, കു​വൈ​ത്തി​ലെ ബ്രി​ട്ടീ​ഷ് അം​ബാ​സ​ഡ​ർ ബെ​ലി​ൻ​ഡ ലൂ​യി​സ്, മു​തി​ർ​ന്ന മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​രും ബ്രി​ട്ടീ​ഷ് മി​ലി​ട്ട​റി അ​റ്റാ​ഷെ​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

WEB DESK
Next Story
Share it