Begin typing your search...

പ്രവാസികളുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് വിലക്കുമായി കുവൈറ്റ്; യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും

പ്രവാസികളുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് വിലക്കുമായി കുവൈറ്റ്; യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈറ്റിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ പെർമിറ്റുകൾ പുതുക്കുന്നത് അധികൃതർ നിർത്തി വെച്ചു. 6,250 പ്രവാസികളുടെ തൊഴിൽ പെർമിറ്റുകൾ നൽകുന്നതാണ് അധികൃതർ നിർത്തി വെച്ചിരിക്കുന്നത്. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റേതാണ് ഈ തീരുമാനം. കെട്ടിട നിർമാണ മേഖല, എഞ്ചിനീയറിങ്, ബാങ്കിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിലെ തൊഴിലുകളിൽ പെർമിറ്റ് നൽകുന്നത് ആണ് കുവൈറ്റ് അധികൃതർ നിർത്തി വെച്ചിരിക്കുന്നത്.

ജോലിക്കായി വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയവർക്ക് പുറമെ വിദ്യാഭ്യാസ യോഗ്യതയും അവർ ഇപ്പോൾ ജോലി ചെയ്യുന്ന തസ്തികയും തമ്മിൽ പൊരുത്തക്കേട് ഉണ്ടെങ്കിൽ അവർക്കും വർക്ക് പെർമിറ്റ് പുതുക്കി നൽകില്ല. വ്യാജ കമ്പനികളുടെ പേരിൽ റിക്രൂട്ട് മെന്റിൽ കുവൈറ്റിൽ എത്തി പിന്നീട് അതേ വിസയിൽ ഇപ്പോൾ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും വിസ പുതുക്കി നൽക്കുന്നില്ല. വിദ്യാഭ്യാസ യോഗ്യതകളുമായി വ്യക്തവരുത്തുകയും ജോലിയും വിദ്യാഭ്യാസ യോഗ്യതയും ശരിയാണെന്ന് നൽകിയാൽ മാത്രമേ തൊഴിൽ പെർമിറ്റുകൾ പുതുക്കി നൽകുകയുള്ളു. ഇതിൽ ആണ് കുവൈറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കുവൈറ്റിൽ എഞ്ചിനീയറിങ് രംഗത്തെ ജോലികൾ ചെയ്യുന്നവർക്ക് യോഗ്യത സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. പരിശോധനകൾ ഉൾപ്പടെയുള്ള നടപടികൾ ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ടതുണ്ട്. അക്കൗണ്ടിങ് ഉൾപ്പെടെയുള്ള ജോലികൾക്ക് ഇത്തരത്തിലുള്ള പരിശോധനകളും സർട്ടിഫിക്കറ്റുകളും എല്ലാം ആവശ്യമായി വരും എന്ന നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ തൊഴിൽ പെർമിറ്റുകൾ പുതുക്കുന്നത് തടയപ്പെട്ട പ്രവാസികൾ ഏത് രാജ്യക്കാരാണെന്ന് വിവരം അധികൃതർ പുറത്തിവിട്ടിട്ടില്ല.

Aishwarya
Next Story
Share it