Begin typing your search...

അമിത ശബ്‍ദമുണ്ടാക്കുന്ന സൈലന്‍സറുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി; വര്‍ക്ക് ഷോപ്പുകളും പൂട്ടും

അമിത ശബ്‍ദമുണ്ടാക്കുന്ന സൈലന്‍സറുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി; വര്‍ക്ക് ഷോപ്പുകളും പൂട്ടും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വാഹനങ്ങളില്‍ അമിത ശബ്‍ദം പുറപ്പെടുവിക്കുന്ന സൈലന്‍സറുകള്‍ ഘടിപ്പിക്കുന്നതിനെതിരെ കുവൈത്തില്‍ നടപടി ശക്തമാക്കുന്നു. ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്ന തരത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്ന വര്‍ക്ക് ഷോപ്പുകള്‍ക്കെതിരെയും ഇതിനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വാണിജ്യ മന്ത്രാലയവുമായി ഇത് സംബന്ധിച്ച് കുവൈത്ത് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഓപ്പറേഷന്‍സ് അഫയേഴ്‍സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഗ്, വാണിജ്യ മന്ത്രാലയം ആക്ടിങ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മിഖ്‍ലിഫ് അല്‍ അല്‍ അന്‍സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. വര്‍ദ്ധിച്ചു വരുന്ന ശബ്‍ദ മലിനീകരണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

അമിത ശബ്‍ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ കര്‍ശന പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ചെക്ക് പോയിന്റുകള്‍ സൃഷ്‍ടിക്കും. രൂപമാറ്റം വരുത്തിയ സൈലന്‍സറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കും. ഇത്തരം സൈലന്‍സറുകള്‍ വില്‍ക്കുന്ന കമ്പനികളും അവ ഘടിപ്പിക്കുന്ന വര്‍ക്ക്ഷോപ്പുകളും അടച്ചുപൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് വിശദമായ പരിശോധനയും തുടങ്ങിയിട്ടുണ്ട്. നിരവധി നിയമലംഘനങ്ങളും അവയ്ക്ക് സഹായം നല്‍കുന്ന നിരവധി കമ്പനികളും വര്‍ക്ക് ഷോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഇവ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു.

Elizabeth
Next Story
Share it