Begin typing your search...
കുവൈത്തിലെ ജോലികൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തണം; നിർദേശം മുന്നോട്ട് വെച്ച് സ്പീക്കര്‍ അഹമ്മദ് അൽ-സദൂൺ
കുവൈത്ത് പൊതുമേഖലയിലെ ജോലികൾ കുവൈത്ത് പൌരൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന നിർദേശം മുന്നോട്ട് വെച്ച് പാര്‍ലിമെന്റ് സ്പീക്കര്‍ അഹമ്മദ് അൽ-സദൂൺ. ഇത് സംബന്ധമായ നിര്‍ദ്ദേശം അദ്ദേഹം ദേശീയ അസംബ്ലിയില്‍ സമര്‍പ്പിച്ചു.യോഗ്യതയുള്ള കുവൈത്തികളെ ലഭിച്ചില്ലെങ്കില്‍ മാത്രമേ പകരം പ്രവാസി തൊഴിലാളികളെ പരിഗണിക്കാവൂ എന്നും നിർദേശത്തിൽ പറയുന്നു
ഇതിന് പുറമെ സമാനമായ ജോലികൾ ചെയ്യുന്ന സ്വദേശി തൊഴിലാളികളുടെ ശമ്പളത്തേക്കാൾ ഉയർന്ന ശമ്പളം പ്രവാസികൾക്ക് നല്‍കരുതെന്നും അൽ-സദൂൺ നിര്‍ദ്ദേശിച്ചു.രാജ്യത്തിന്റെ പുരോഗതിക്കും സാമ്പത്തിക അഭിവൃദ്ധിക്കും സ്വദേശിവൽക്കരണം ശക്തി പകരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും , പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിയുമെന്ന് അൽ-സദൂൺ പറഞ്ഞു.
Next Story