Begin typing your search...
കുവൈത്തിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കൽ ; ചർച്ച നടത്തി വൈദ്യുതി, ജലം, പുനരുൽപാദന ഊർജ മന്ത്രിവകുപ്പ് മന്ത്രി
കുവൈത്ത് വൈദ്യുതി, ജലം, പുനരുൽപാദന ഊർജ മന്ത്രിയും ഹൗസിങ് അഫയേഴ്സ് സഹമന്ത്രിയുമായ ഡോ.മഹമൂദ് ബൗഷാഹ്രി സ്റ്റേറ്റ് പവർ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ സി.ഇ.ഒയും മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ചൈനയുടെ പ്രതിനിധിയുമായ മാഷാവോയുമായി പുനരുപയോഗ ഊർജ പദ്ധതികളെക്കുറിച്ച് ചർച്ച നടത്തി.കുവൈത്തും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പുനരുപയോഗ ഊർജവും ഊർജ സഹകരണവും ഇരുവരും ചർച്ച ചെയ്തതായി മന്ത്രാലയം അറിയിച്ചു. 2025ലെ വേനൽക്കാലത്ത് വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അവർ ഇരുവരും ചർച്ച ചെയ്തു.
Next Story