Begin typing your search...
വ്യാജ ടിക്കറ്റ് വിറ്റ കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ
കുവൈത്ത് ടവറുകളുടെ വ്യാജ ടിക്കറ്റുകൾ വിറ്റതുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്ക് തടവും പിഴയും. അനധികൃതമായി ടിക്കറ്റുകൾ പ്രിന്റ് ചെയ്ത് വിറ്റ് ഇയാൾ സന്ദർശകരെ കബളിപ്പിക്കുകയായിരുന്നു. ഇതുവഴി കുവൈത്ത് ടവേഴ്സിൽ ജോലി ചെയ്യുന്ന ഈജിപ്ഷ്യൻ സ്വദേശി വൻ തുകയും കൈക്കലാക്കി. പ്രതിക്ക് കഠിനാധ്വാനത്തോടെ എഴു വർഷത്തെ തടവു ശിക്ഷ വിധിച്ച കോടതി അപഹരിച്ച തുകയുടെ ഇരട്ടി പിഴ ചുമത്തി. ദുരുപയോഗം ചെയ്ത തുക തിരികെ നൽകാനും ആവശ്യപ്പെട്ടു. പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
Next Story