Begin typing your search...
നബിദിനം: കുവൈറ്റിൽ സെപ്റ്റംബർ 28-ന് പൊതുഅവധി പ്രഖ്യാപിച്ചു
നബിദിനം പ്രമാണിച്ച് രാജ്യത്ത് 2023 സെപ്റ്റംബർ 28-ന് പൊതുഅവധിയായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ, 2023 സെപ്റ്റംബർ 28-ന് കുവൈറ്റിലെ മുഴുവൻ സർക്കാർ ഓഫീസുകളും, മന്ത്രാലയങ്ങളും അവധിയായിരിക്കും. അടിയന്തിര സ്വഭാവമുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ അവധി സംബന്ധിച്ച് സ്വയം തീരുമാനിക്കാവുന്നതാണെന്ന് ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
Kuwaiti gov't: Sept 28 holiday marking anniv. of Prophet's birth https://t.co/xkzgQc2Zio@KuwaitiCM #KUNA #KUWAIT pic.twitter.com/wdZwDQaI8j
— Kuwait News Agency - English Feed (@kuna_en) September 11, 2023
Next Story