Begin typing your search...
കൽക്കരി കത്തിച്ച് കിടന്നുറങ്ങി ; കുവൈത്തിൽ മൂന്ന് വിദേശ വനിതകൾ ശ്വാസം മുട്ടി മരിച്ചു
കുവൈത്ത് അല്‍ജഹ്‌റ ഗവര്‍ണറേറ്റിലെ കബ്ദ് ഏരിയയില്‍ ഏഷ്യന്‍ വംശജരായ മൂന്നു വിദേശ വനിതകള്‍ ശ്വാസംമുട്ടി മരിച്ചു. തണുപ്പകറ്റാന്‍ റസ്റ്റ്ഹൗസില്‍ കല്‍ക്കരി കത്തിച്ച് കിടന്നുറങ്ങിയവരാണ് ഇതില്‍ നിന്നുള്ള പുക ശ്വസിച്ച് മരിച്ചത്. തൊഴിലുടമയാണ് സ്ത്രീകളുടെ മരണം കണ്ടെത്തിയത്. ഇതേ കുറിച്ച് തൊഴിലുടമ ആംബുലന്‍സ് സേവനത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ മെഡിക്കല്‍ ജീവനക്കാര്‍ തൊഴിലാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചു. പരിശോധനകള്‍ക്കായി മൃതദേഹങ്ങള്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി.
നല്ല വായുസഞ്ചാരമില്ലാതെ അടച്ചിട്ട സ്ഥലത്ത് കല്‍ക്കരി കത്തിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പുക ശ്വസിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇത് ചുരുങ്ങിയ സമയത്തിനുള്ളില്‍ മരണത്തിലേക്ക് നയിച്ചേക്കാം.
Next Story