Begin typing your search...

കുവൈറ്റിൽ ഇനി മുതൽ ഗൂഗ്ൾ പേ സേവനങ്ങളും; സ്റ്റോറുകളിലും ഓൺലൈനിലും ഉപയോഗിക്കാം

കുവൈറ്റിൽ ഇനി മുതൽ ഗൂഗ്ൾ പേ സേവനങ്ങളും; സ്റ്റോറുകളിലും ഓൺലൈനിലും ഉപയോഗിക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈറ്റിൽ സാംസംഗ് പേയ്ക്കും ആപ്പ്ൾ പേയ്ക്കുമൊപ്പം ഗൂഗ്ൾ പേ കൂടി നിലവിൽ വന്നു. ആഗോള പേയ്‌മെന്റ് വ്യവസായത്തിലെ മുൻനിര സാങ്കേതിക കമ്പനിയായ മാസ്റ്റർകാർഡ്, ഗൂഗിളുമായി സഹകരിച്ചാണ് കുവൈറ്റിൽ ഗൂഗിൾ പേ സേവനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. കാർഡ് ഉടമകൾക്ക് അവരുടെ ആൻഡ്രോയിഡ് ഫോണുകളോ വിയർ ഓപ്പറേറ്റിംഗ് സിസ്റ്റം സപ്പോർട്ട് ചെയ്യുന്ന ഉപകരണങ്ങളോ വഴി ഗൂഗ്ൾ പേ സേവനം ഉപയോഗപ്പെടുത്താം. സ്റ്റോറുകളിൽ പണമടയ്ക്കാൻ ഓൺലൈനായും ആപ്പുകൾ വഴിയും പേയ്‌മെന്റുകൾ നടത്താനും ഗൂഗ്ൾ പേ വഴി സാധിക്കും.

പണമിടപാട് കാർഡുകൾ കൈമാറാതെയും ഫിസിക്കൽ ബട്ടണുകളിൽ സ്പർശിക്കാതെയും പണം കൈമാറ്റം ചെയ്യാമെന്നതിനാൽ കൂടുതൽ പേർ ഗൂഗ്ൾ പേ സർവീസിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. ഓൺലൈൻ വിവരങ്ങൾ പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ മേഖലകളിലും സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് കുവൈറ്റ് സെൻട്രൽ ബാങ്ക് ഗൂഗ്ൾ പേയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. വെർച്വൽ കാർഡ് നമ്പർ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നത് എന്നതിനാൽ യഥാർത്ഥ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നമ്പറുകൾ ബിസിനസ് സ്ഥാപനങ്ങളുമായി ഗൂഗ്ൾ പേ പങ്കിടില്ല. അതിനാൽ പേയ്‌മെന്റ് വിവരങ്ങൾ സുരക്ഷിതമായി തുടരുമെന്നും അധികൃതർ അറിയിച്ചു. പെയ്മെന്റ് കാർഡുകൾ, ലോയൽറ്റി കാർഡുകൾ, ബോർഡിംഗ് പാസുകൾ എന്നിവയും മറ്റും സുരക്ഷിതമായി സംഭരിക്കുന്ന ഡിജിറ്റൽ വാലറ്റായ ഗൂഗ്ൾ വാലറ്റിൽ ഉപഭോക്താക്കൾക്ക് അവരുടെ കാർഡുകൾ സൂക്ഷിക്കാം.

ഉയർന്ന സുരക്ഷയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്ന ഈ നടപടിയെന്നും രാജ്യത്തെ ഡിജിറ്റൽ മേഖലയിൽ മുന്നോട്ടുനയിക്കുന്നതിനുള്ള കുവൈറ്റ് വിഷൻ 2035 'ന്യൂ കുവൈറ്റ്' പദ്ധതികളുമായി ചേർന്നു നിൽക്കുന്നതാണ് ഇതെന്നും മാസ്റ്റർ കാർഡിന്റെ കുവൈറ്റ്, ഖത്തർ കൺട്രി മാനേജർ എർഡെം കാകർ പറഞ്ഞു. കുവൈറ്റ് നാഷണൽ ബാങ്ക്, കമേഴ്‌സ്യൽ ബാങ്ക്, ബുർഗാൻ ബാങ്ക്, അഹ്ലി യുണൈറ്റഡ് ബാങ്ക് ഉൾപ്പടെ രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഗൂഗിൾ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് അറിയിച്ചു. ഫോണിലും സ്മാർട്ട് വാച്ചിലും മുഖം തിരിച്ചറിയൽ, ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ എന്നിവ ഉപയോഗിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് സുരക്ഷിതവും അതിവേഗത്തിലും ഇടപാടുകൾ പൂർത്തിയാക്കുവാൻ സാധിക്കും.

Aishwarya
Next Story
Share it