Begin typing your search...

ഗാസയ്ക്ക് സഹായം തുടരുന്നു; കുവൈത്തിൽ നിന്നുള്ള 25ാം വിമാനം പുറപ്പെട്ടു

ഗാസയ്ക്ക് സഹായം തുടരുന്നു; കുവൈത്തിൽ നിന്നുള്ള 25ാം വിമാനം പുറപ്പെട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗാസയിലേക്ക് കൂടുതൽ സഹായവുമായി കുവൈത്ത്. ആവശ്യസാമ​ഗ്രികളുമായി കുവൈത്തിൽ നിന്നുള്ള 25-ാമത്തെ വിമാനം പുറപ്പെട്ടു. ഈജിപ്തിലെ അൽ അരിഷ് എയർപോർട്ടിലേക്കാണ് വിമാനം പുറപ്പെട്ടത്. ഭക്ഷണസാധനങ്ങൾ, ടെന്റുകൾ, പുതപ്പുകൾ, ആംബുലൻസുകൾ എന്നിവയുൾപ്പെടെ 40 ടൺ സാധനങ്ങളാണ് വിമാനത്തിലുള്ളത്.

ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷന്റെ മേൽനോട്ടത്തിൽ കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളും സഹകരിച്ചാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അൽ സലാം സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ വർക്ക്സ് ഡയറക്ടർ ജനറൽ ധാരി അൽ ബൈജാൻ പറഞ്ഞു.

നിലവിലെ സാഹചര്യങ്ങൾക്കിടയിൽ, ആവശ്യമായ എല്ലാ മാനുഷിക സാമഗ്രികളും നൽകാനുള്ള പരിശ്രമങ്ങൾ തുടരുമെന്നും അൽ സലാം ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ ജനറൽ ധാരി അൽ ബൈജാൻ പറഞ്ഞു. ​ഗാസ കാമ്പയിനിൽ 8,50,000 കുവൈത്ത് ദിനാർ കവിഞ്ഞതായും വിവിധ സഹായവസ്തുക്കൾ 300 ടണ്ണിലധികം ശേഖരിച്ചതായും അദ്ദേഹം അറിയിച്ചു.

WEB DESK
Next Story
Share it