Begin typing your search...

മുബാറക് ഹോസ്പിറ്റലിൽ തീപിടുത്തം ; അപകടങ്ങളില്ലെന്ന് കുവൈത്ത് ഫയർഫോഴ്സ്

മുബാറക് ഹോസ്പിറ്റലിൽ തീപിടുത്തം ; അപകടങ്ങളില്ലെന്ന് കുവൈത്ത് ഫയർഫോഴ്സ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഹോ​സ്പി​റ്റ​ലി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​ശു​പ​ത്രി​യു​ടെ മു​ക​ളി​ലെ ഇ​ല​ക്ട്രി​ക്ക​ൽ മു​റി​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കു​ക​ളോ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളോ ഇ​ല്ലാ​തെ തീ ​നി​യ​ന്ത്രി​ച്ച​താ​യി കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി​യും ആ​ക്ടി​ങ് കെ.​എ​ഫ്.​എ​ഫ് മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല​യും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

WEB DESK
Next Story
Share it