Begin typing your search...

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശനത്തിനായി കുവൈത്തിലെത്തി

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശനത്തിനായി കുവൈത്തിലെത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വകയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ബുധനാഴ്ച രാവിലെ കുവൈറ്റ് വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.

ഇന്ത്യയ്ക്കും കുവൈത്തിനുമിടയിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി തുടർന്നുവരുന്ന ഉന്നതതല സന്ദർശനങ്ങളുടെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം. കുവൈത്ത് മന്ത്രിമാരുമായും മറ്റ് വിശിഷ്ട വ്യക്തികളുമായും വി. മുരളീധരൻ ചർച്ച നടത്തും.

ഇരു രാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങൾക്ക് പുറമെ പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാവും. ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ കുവൈത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരെ അദ്ദേഹം അഭിസംബോധന ചെയ്യും. കുവൈത്തിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങളും തമിലുള്ള ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും സന്ദർശനം സഹായകരമാകുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

WEB DESK
Next Story
Share it