Begin typing your search...

അധ്യയന വർഷം അവസാനത്തോടെ കുവൈറ്റിലെ രണ്ടായിരത്തോളം പ്രവാസി അധ്യാപകരെ പിരിച്ചുവിടും

അധ്യയന വർഷം അവസാനത്തോടെ കുവൈറ്റിലെ രണ്ടായിരത്തോളം പ്രവാസി അധ്യാപകരെ പിരിച്ചുവിടും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഈ അധ്യയന വർഷം അവസാനത്തോടെ 1,815 അധ്യാപകരെയും 209 പ്രവാസി വകുപ്പ് മേധാവികളെയും പിരിച്ചുവിടുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതേസമയം, വിവിധ വിദ്യാഭ്യാസ മേഖലകൾ അവരുടെ യഥാർഥ അധ്യാപകരുടെ ആവശ്യം അവലോകനം ചെയ്തുവരികയാണെന്നും അധികമെന്ന് കണ്ടെത്തുന്ന പക്ഷം അവരെ കൂടി പിരിച്ചുവിടാനുള്ള തീരുമാനം മെയ് അവസാനത്തിന് മുമ്പ് കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റിലെ വിവിധ കോളജുകളിൽ നിന്ന് ബിരുദം നേടിയ പുതിയ കുവൈറ്റ് അധ്യാപകരിൽ രണ്ടായിരത്തോളം പേരെ കുവൈറ്റ് യൂണിവേഴ്സിറ്റിയിലും പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻറ് ട്രെയിനിംഗിലും നിയമിക്കുന്നതിനായി സ്‌കൂളുകളിലെ സെക്കൻറ് ടേം അവസാനിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് വിദ്യാഭ്യാസ മേഖലകൾ. രണ്ടാം ടേം അവസാനിക്കുന്ന മുറയ്ക്ക് നിലവിലെ പ്രവാസി അധ്യാപകരെ പിരിച്ചുവിട്ട് പകരം കുവൈറ്റികളെ നിയമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പ്രവാസി അധ്യാപകരിൽ ആരെയൊക്കെയാണ് പിരിച്ചുവിടേണ്ടത് എന്ന കാര്യം ഓരോ മേഖലയിലുമുള്ള അവരുടെ എണ്ണം അവരുടെ സ്പെഷ്യലൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായും അധികൃതർ അറിയിച്ചു. എൻറോൾമെൻറ് കാത്തിരിക്കുന്ന കുവൈറ്റ് അധ്യാപകർ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഒരു സ്ഥാപനത്തിൽ ഒരു വിഷയത്തിന് ആവശ്യമായ ആകെ അധ്യാപകരുടെ എണ്ണവും തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാവും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. ഇതിനു പുറമെ, റിവാർഡ് സിസ്റ്റം വിഭാഗത്തിൽ ജോലി ചെയ്യുന്ന 143 അഡ്മിനിസ്ട്രേറ്റർമാർ ഉൾപ്പെടെയുള്ള പ്രവാസി അഡ്മിനിസ്ട്രേറ്റർമാരുടെ മറ്റൊരു പട്ടികയും പിരിച്ചുവിടുന്നതിനായി തയ്യാറാക്കിയിട്ടുണ്ടെന്ന് കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു.

പ്രവാസികളെ മാറ്റി കുവൈറ്റ് പൗരന്മാർക്ക് ജോലി നൽകണമെന്ന സർക്കാർ നിർദേശത്തിൻറെ ഭാഗമായാണ് പ്രവാസി അധ്യാപകരെയും വകുപ്പ് മേധാവികളെയും വിദ്യാഭ്യാസ മന്ത്രാലയം പിരിച്ചുവിടുന്നത്. സ്വദേശിവത്കരണ നയത്തിൻറെ ഭാഗമായി സ്വന്തം പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിദേശ ജീവനക്കാരെ ഒഴിവാക്കുന്നതിനുമുള്ള നടപടികൾ സർക്കാർ ഊർജിതമാക്കിയ പശ്ചാത്തലത്തിലാണിത്. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ ഏകദേശം 3.4 ദശലക്ഷവും പ്രവാസികളാണ്. വിദേശികൾ സ്വദേശികളുടെ അവസരങ്ങൾ തട്ടിയെടുക്കുകയാണെന്ന പ്രചാരണം രാജ്യത്ത് ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കുവൈറ്റ് സ്വദേശിവത്കരണം ശക്തമാക്കിയിരിക്കുന്നത്.

Aishwarya
Next Story
Share it