Begin typing your search...

കുവൈത്തിൽ ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചു

കുവൈത്തിൽ ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈത്തിൽ ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെയായിരുന്നു ആനുകൂല്യം ലഭ്യമായത്. ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിലവിലെ തൊഴിലുടമയുടെ കൂടെ ജോലി പൂർത്തിയാക്കിയവർക്കായിരുന്നു സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിന് അനുമതി നൽകിയത്.

രാജ്യത്തെ തൊഴിൽ വിപണിയുടെ വർധിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനം നടപ്പാക്കിയത്. സർക്കാറിൻറെ കണക്കുകൾ പ്രകാരം ഗാർഹികതൊഴിലാളികളിൽ 45 ശതമാനവും ഇന്ത്യക്കാരാണ്. വീട്ടുജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് വിദേശികളാണ് തൊഴിൽ വിസയിലേക്കു മാറാനുള്ള ആനുകൂല്യം ഉപയോഗപ്പെടുത്തിയത്.

WEB DESK
Next Story
Share it