Begin typing your search...

ആശുപത്രികളിൽ ഫോട്ടോ എടുക്കേണ്ട ; കർശന നിർദേശവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

ആശുപത്രികളിൽ ഫോട്ടോ എടുക്കേണ്ട ; കർശന നിർദേശവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ലെ ധാ​ർ​മി​ക മാ​ന​ദ​ണ്ഡ​ങ്ങ​ളും രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത​യും ഉ​റ​പ്പാ​ക്കാ​ൻ ഉ​ണ​ർ​ത്തി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. രോ​ഗി​യു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്ക​ലും മെ​ഡി​ക്ക​ൽ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​കാ​തി​രി​ക്ക​ലും പ്ര​ധാ​ന​മാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രോ​ഗി​യു​ടെ​യും സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും മു​ൻ​കൂ​ർ രേ​ഖാ​മൂ​ല​മു​ള്ള സ​മ്മ​ത​മി​ല്ലാ​തെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ള്ളി​ൽ രോ​ഗി​ക​ളു​ടെ​യോ മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ​യോ ഫോ​ട്ടോ എ​ടു​ക്ക​രു​ത്.

വി​ദ്യാ​ഭ്യാ​സ​പ​ര​മോ ഗ​വേ​ഷ​ണ​മോ മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്‍റേ​ഷ​നോ മാ​ത്ര​മാ​ണ് ഫോ​ട്ടോ​ഗ്ര​ഫി​ക്ക് അ​നു​വാ​ദം. ഇ​തി​ന് വ്യ​ക്ത​മാ​യ സ​മ്മ​തം നേ​ടു​ക​യും ഉ​പ​യോ​ഗ​വും പ്ര​സി​ദ്ധീ​ക​ര​ണ നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്കു​ക​യും വേ​ണം. അം​ഗീ​കൃ​ത​മ​ല്ലാ​ത്ത ഫോ​ട്ടോ​ഗ്രാ​ഫി രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത അ​വ​കാ​ശ​ങ്ങ​ളും പ്ര​ഫ​ഷ​ണ​ൽ നൈ​തി​ക​ത​യും ലം​ഘി​ക്കു​ന്ന​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ൽ പൊ​തു​ജ​ന വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് രോ​ഗി​ക​ളു​ടെ അ​ന്ത​സ്സി​നെ മാ​നി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ സ​ഹ​ക​രി​ക്കാ​ൻ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും മാ​ധ്യ​മ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​താ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പൊ​തു​ജ​ന സ​ഹ​ക​ര​ണ​ത്തി​നും അ​വ​ബോ​ധ​ത്തി​നും മ​ന്ത്രാ​ല​യം ന​ന്ദി അ​റി​യി​ച്ചു.

WEB DESK
Next Story
Share it