Begin typing your search...

കുവൈത്തിൽ വാഹനാപകടം ; ആറ് ഇന്ത്യക്കാർ മരിച്ചു

കുവൈത്തിൽ വാഹനാപകടം ; ആറ് ഇന്ത്യക്കാർ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ആറ് ഇന്ത്യക്കാര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കുവൈത്തിലെ സെവന്‍ത് റിങ് റോഡിലാണ് അപകടമുണ്ടായത്. ഒരു പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

ജീവനക്കാര്‍ സഞ്ചരിച്ച ബസ്, അബ്ദുള്ള അല്‍ മുബാറക് പ്രദേശത്തിന് എതിര്‍വശമുള്ള യു-ടേണ്‍ ബ്രിഡ്ജില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം പരിക്കേറ്റവരെ രക്ഷപ്പെടുത്തി. അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.

WEB DESK
Next Story
Share it