Begin typing your search...

റമദാനെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസികൾ

റമദാനെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റ​മദാ​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​നാ​യു​ള്ള ഒ​രു​ക്ക​ത്തി​ൽ മു​ഴു​കി രാ​ജ്യ​വും വി​ശ്വാ​സി​ക​ളും. കു​വൈ​ത്തി​ൽ ഈ ​മാ​സം 11ന് ​റ​മ​ദാ​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. റ​മ​ദാ​ന് മു​ന്നേ പ​ഠ​ന​ക്ലാ​സു​ക​ളും മു​​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

റ​മ​ദാ​ൻ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഇ​ഫ്താ​ർ, കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ​ഠ​ന​ക്ലാ​സ്സു​ക​ൾ,പ്രാ​ർ​ഥ​ന​ക​ൾ എ​ന്നി​വ​യാ​ൽ വി​ശ്വാ​സി സ​മൂ​ഹം കൂ​ടു​ത​ൽ സ​ജീ​വ​മാ​കും. മ​ത​സം​ഘ​ട​ന​ക​ൾ പ്ര​ത്യേ​ക ഉ​ദ്​​ബോ​ധ​ന ക്ലാ​സു​ക​ളും മ​റ്റു പ​രി​പാ​ടി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​രി​പാ​ടി​ക​ളി​ൽ പ്ര​മു​ഖ പ​ണ്ഡി​ത​രും വാ​ഗ്​​മി​ക​ളും ക്ലാ​സ്​ ന​യി​ക്കും.

രാ​ജ്യ​ത്തെ പ​ള്ളി​ക​ളി​ൽ ഇ​ഫ്താ​റു​ക​ൾ, ത​റാ​വീ​ഹ് ന​മ​സ്കാ​ര​ങ്ങ​ൾ, രാ​ത്രി ന​മ​സ്കാ​ര​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ വ​രെ പ്ര​ശ​സ്​​ത​രാ​യ ഖു​ർ​ആ​ൻ പാ​രാ​യ​ണ പ്ര​തി​ഭ​ക​ളെ രാ​ത്രി ന​മ​സ്​​കാ​ര​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കാ​ൻ ഔ​ഖാ​ഫ്​ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക്​​ കീ​ഴി​​ൽ പ്ര​വൃ​ത്തി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തൊ​ഴി​ൽ സ​മ​യം ഫ്ല​ക്സി​ബി​ൾ ആ​ക്കി നാ​ല​ര മ​ണി​ക്കൂ​റാ​ക്കി.

സ്കൂ​ൾ പ്ര​വൃ​ത്തി​സ​മ​യം കു​റ​ച്ചു. രാ​വി​ലെ ജോ​ലി​ക്കു​പോ​കു​മ്പോ​ഴും തി​രി​ച്ചു​വ​രു​മ്പോ​ഴും നോ​മ്പ് തു​റ​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലും റോ​ഡു​ക​ളി​ൽ തി​ര​ക്ക് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​​ൻ ഗ​താ​ഗ​ത വ​കു​പ്പി​ന് ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ട്. വി​പ​ണി​യി​ൽ പൂ​ഴ്​​ത്തി​വെ​പ്പും കൃ​ത്രി​മ വി​ല​ക്ക​യ​റ്റ​വും ഇ​ല്ലാ​തി​രി​ക്കാ​ൻ വാ​ണി​ജ്യ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ വി​വി​ധ പ​രി​പാ​ടി​ക​ളും വി​പു​ല​മാ​യ ഇ​ഫ്താ​റു​ക​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ൽ നി​ന്ന് പ​ണ്ഡി​ത​ൻ​മാ​രും കു​വൈ​ത്തി​ൽ എ​ത്തും. രാ​ജ്യ​ത്ത് മി​ത​മാ​യ കാ​ലാ​വ​സ്ഥ​യി​ലാ​ണ് ഇ​ത്ത​വ​ണ റ​മ​ദാ​ൻ എ​ത്തു​ന്ന​ത്. ക​ടു​ത്ത ചൂ​ടും ത​ണു​പ്പും ഇ​ല്ലാ​ത്ത​തി​നാ​ൽ നോ​മ്പ് പ്ര​യാ​സ​ര​ഹി​ത​മാ​യി ക​ട​ന്നു​പോ​കും.

WEB DESK
Next Story
Share it