Begin typing your search...

കുവൈത്തിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർധന ; 2.5 ശതമാനം കൂടിയെന്ന് കണക്കുകൾ

കുവൈത്തിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർധന ; 2.5 ശതമാനം കൂടിയെന്ന് കണക്കുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന. രാ​ജ്യ​ത്തെ തൊ​ഴി​ൽ ശ​ക്തി സ്ഥി​ര​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യി സെ​ൻ​ട്ര​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ബ്യൂ​റോ 2024 ര​ണ്ടാം പാ​ദ​ത്തി​ല്‍ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 2.5 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

നി​ല​വി​ല്‍ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ഒ​ഴി​ച്ച് രാ​ജ്യ​ത്ത് 21.41 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ 30.2 ശ​ത​മാ​ന​വു​മാ​യി ഇ​ന്ത്യ​ക്കാ​രാ​ണ് ഭൂ​രി​പ​ക്ഷം. 16.2 ശ​ത​മാ​ന​വു​മാ​യി ഈ​ജി​പ്തു​കാ​ർ ര​ണ്ടാം സ്ഥാ​ന​ത്തും 15.4 ശ​ത​മാ​ന​വു​മാ​യി കു​വൈ​ത്തി​ക​ള്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

കു​വൈ​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളി​ല്‍ 3.77 ല​ക്ഷം പേ​ര്‍ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലും 74,100 പേ​ർ സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളി​ല്‍ 26.9 ശ​ത​മാ​ന​വും ജോ​ലി ചെ​യ്യു​ന്ന​ത് ഗാ​ർ​ഹി​ക മേ​ഖ​ല​യി​ലാ​ണ്. നി​ല​വി​ല്‍ രാ​ജ്യ​ത്ത് 7.86 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഗാ​ര്‍ഹി​ക മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്‌.

WEB DESK
Next Story
Share it