Begin typing your search...
അമീറിൻറെ ആരോഗ്യ നില തൃപ്തികരം; സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കിടരുതെന്ന് മുന്നറിയിപ്പ്
കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹിൻറെ ആരോഗ്യ നില തൃപ്തികരമെന്ന് അമീരി ദിവാൻ. ഇന്നലെ രാവിലെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അനധികൃത സ്രോതസ്സുകളിൽ നിന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കിടരുതെന്നും, വാർത്തയുടെ വിശ്വാസ്യത ഉറപ്പാക്കാൻ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും അമീരി ദിവാൻ ആവശ്യപ്പെട്ടു.
Next Story