Begin typing your search...

എണ്ണ ശുദ്ധീകരണ മേഖലയിൽ പുതിയ കുതിപ്പുമായി കുവൈത്തിലെ അൽസുർ റിഫൈനറി

എണ്ണ ശുദ്ധീകരണ മേഖലയിൽ പുതിയ കുതിപ്പുമായി കുവൈത്തിലെ അൽസുർ റിഫൈനറി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈത്തിലെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ മേ​ഖ​ല​യി​ൽ പു​തി​യ കു​തി​പ്പു​മാ​യി അ​ൽ​സു​ർ റി​ഫൈ​ന​റി പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. റി​ഫൈ​ന​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഭാ​ഗ​മാ​യി. പ​ദ്ധ​തി​യു​ടെ സ്മാ​ര​ക ഫ​ല​കം അ​മീ​ർ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും എ​ണ്ണ മ​ന്ത്രി​യും കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഇ​മാ​ദ് അ​ൽ അ​ത്തി​ഖി, കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ സി.​ഇ.​ഒ ശൈ​ഖ് ന​വാ​ഫ് സൗ​ദ് അ​ൽ നാ​സ​ർ അ​സ്സ​ബാ​ഹ്, കു​വൈ​ത്ത് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പെ​ട്രോ​ളി​യം ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി (കി​പി​ക്) ആ​ക്ടി​ങ് സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ വാ​ദ അ​ൽ ഖ​ത്തീ​ബ് തു​ട​ങ്ങി നി​ര​വ​ധി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലെ പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് അ​ൽ​സൂ​ർ റി​ഫൈ​ന​റി.

പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ത്തോ​ടെ ആ​റ് എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളി​ലാ​യി പ്ര​തി​ദി​നം ര​ണ്ട് ദ​ശ​ല​ക്ഷം ബാ​ര​ൽ ക​വി​യു​ന്ന അ​സാ​ധാ​ര​ണ​മാ​യ ശു​ദ്ധീ​ക​ര​ണ ശേ​ഷി കു​വൈ​ത്ത് വി​ജ​യ​ക​ര​മാ​യി കൈ​വ​രി​ച്ച​താ​യി ഡോ.​ഇ​മാ​ദ് അ​ൽ അ​ത്തി​ഖി പ​റ​ഞ്ഞു. മി​ന അ​ബ്ദു​ല്ല, മി​ന അ​ൽ അ​ഹ​മ്മ​ദി, അ​ൽ സൂ​ർ എ​ന്നി​ങ്ങ​നെ കു​വൈ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന റി​ഫൈ​ന​റി​ക​ൾ വ​ഴി പ്ര​തി​ദി​നം 1.415 ദ​ശ​ല​ക്ഷം ബാ​ര​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു. ഒ​മാ​നി​ലെ അ​ൽ ദു​ക്മ്, വി​യ​റ്റ്നാ​മി​ലെ എ​ൻ​ഗി സോ​ൺ, ഇ​റ്റ​ലി​യി​ലെ മി​ലാ​സോ എ​ന്നി​വ കു​വൈ​ത്തി​ന് പു​റ​ത്തും സ്ഥി​തി ചെ​യ്യു​ന്നു. രാ​ജ്യ​ത്തെ വ​ർ​ധി​ച്ചു​വ​രു​ന്ന വൈ​ദ്യു​തി ആ​വ​ശ്യ​ക​ത നി​റ​വേ​റ്റു​ന്ന​തി​നാ​യി പ്രാ​ദേ​ശി​ക പ​വ​ർ സ്റ്റേ​ഷ​നു​ക​ൾ​ക്ക് ശു​ദ്ധ​മാ​യ ഇ​ന്ധ​നം ന​ൽ​കു​ന്ന​തി​ലും അ​ൽ​സൂ​ർ റി​ഫൈ​ന​റി​ക്ക് കാ​ര്യ​മാ​യ പ​ങ്കു​​ണ്ട്.

WEB DESK
Next Story
Share it