Begin typing your search...

കുവൈത്തിൽ ആഫിയ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

കുവൈത്തിൽ ആഫിയ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആഫിയ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇൻഷുറൻസ് പ്രോഗ്രാം നടപ്പിലാക്കുന്നതിലും കരാർ നീട്ടുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്നതിലും കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.

ഇൻഷുറൻസ് പരിരക്ഷയും റീഇൻഷുറർമാരിൽ നിന്നുള്ള ഗ്യാരണ്ടി ഉത്തരവാദിത്തവും കമ്പനി നേരത്തെ ഒഴിഞ്ഞിരുന്നു. ഫത്‌വ, ലെജിസ്ലേഷൻ അതോറിറ്റി തുടങ്ങിയ സർക്കാർ ഏജൻസികളുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.

അതിനിടെ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും കരാർ ലംഘനം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള എല്ലാ നിയമ മാർഗങ്ങളും സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൗരന്മാർക്ക് ആവശ്യമായ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

WEB DESK
Next Story
Share it