Begin typing your search...
ലഹരി വസ്തുക്കളുമായി കുവൈത്തിൽ 19 പേർ അറസ്റ്റിൽ
രാജ്യത്തുടനീളം നടത്തിയ പരിശോധനയിൽ വിവിധ ലഹരി വസ്തുക്കളുമായി 19 പേർ അറസ്റ്റിലായി. പ്രതികളിൽ നിന്ന് 15 കിലോഗ്രാം മയക്കുമരുന്ന്, 10,000 സൈക്കോട്രോപിക് ഗുളികകൾ, 30 കുപ്പി ലഹരി പാനീയങ്ങൾ, ലൈസൻസില്ലാത്ത നാല് തോക്കുകൾ എന്നിവ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെൻ്റ് ഫോർ കോംബാറ്റിങ് നാർക്കോട്ടിക്കിന്റെ നേതൃത്വത്തിലാണ് സുരക്ഷാ പരിശോധനകൾ നടന്നത്. പിടിയിലായവർ വിവിധ രാജ്യക്കാരാണ്.
Next Story