Begin typing your search...

കുവൈറ്റിൽ കള്ള ടാക്സി ; ഇന്ത്യക്കാരടക്കം 60 പേർ പിടിയിൽ

കുവൈറ്റിൽ കള്ള ടാക്സി ; ഇന്ത്യക്കാരടക്കം 60 പേർ പിടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo



കുവൈത്ത് : കുവൈത്ത് രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് സ്വകാര്യ വാഹനം ഉപയോഗിച്ച് അനധികൃത ടാക്സി സർവീസ് നടത്തിയ 60 വിദേശികളെ അറസ്റ്റ് ചെയ്തു നാടുകടത്തൽ കേന്ദ്രത്തിലേക്കു മാറ്റി. കുവൈത്ത് വിമാനത്താവളം കേന്ദ്രീകരിച്ച് സമാന്തര ടാക്സി സേവനം നടത്തി വരുന്നതിനിടയിലാണ് ഇന്ത്യ, ബംഗ്ലദേശ്, ഈജിപ്ത് രാജ്യക്കാർ പിടിയിലായത്.

ഇവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. നിയമ നടപടി പൂർത്തിയാക്കി ഇവരെ അതതു രാജ്യങ്ങളിലേക്കു നാടുകടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.കള്ള ടാക്സിക്കാരുടെ കബളിപ്പിക്കലിന് ഇരയായ യാത്രക്കാരിൽനിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി.ഇത്തരത്തിലുള്ള ടാക്സികളിലെ യാത്ര മൂലം നിരവധി വിലപിടിപ്പുള്ള സാധനങ്ങളും മറ്റും നഷ്ടപ്പെട്ടതായി ആളുകൾ പരാതിപ്പെട്ടിരുന്നു. വിമാനത്താവളത്തിലെ എക്സിറ്റ്, എൻട്രി കവാടങ്ങളിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ശക്തിപ്പെടുത്തിയതിനെത്തുടർന്നാണ് നിയമലംഘകരെ പിടികൂടിയതെന്നു ജനറൽ ട്രാഫിക് ഡിപാർട്ട്മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ പറഞ്ഞു. ടാക്സി ഡ്രൈവർ ലൈസൻസ് ഇല്ലാതെ ആ സേവനം നടത്തുന്നത് കുറ്റകരമാണെന്നും ഓർമിപ്പിച്ചു.

നിയമ ലംഘനങ്ങൾ നടത്തുന്ന പ്രവാസികളെ ഉടനടി നാടുകടത്താനുമാണ് തീരുമാനം. ട്രാഫിക് നിയമലംഘനങ്ങൾ കർശനമായും,വേഗതയിലും കൈകാര്യം ചെയ്യണമെന്നും,മേജർ ജനറൽ അൽ-ഖദ്ദയിൽ നിന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന് കർശന നിർദ്ദേശം ലഭിച്ചതായി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

Krishnendhu
Next Story
Share it