Begin typing your search...

കുവൈത്തിൽ താമസരേഖ പുതുക്കുന്നതിൽ പ്രതിസന്ധി ; ഇന്ത്യൻ എഞ്ചിനീയർമാർ ആശങ്കയിൽ

കുവൈത്തിൽ താമസരേഖ പുതുക്കുന്നതിൽ പ്രതിസന്ധി ; ഇന്ത്യൻ  എഞ്ചിനീയർമാർ ആശങ്കയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രണ്ടുമാസം മുൻപ് കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് പുതിയ നിയമം നടപ്പിലാക്കിയത് പ്രകാരം കുവൈത്തിൽ ഇന്ത്യൻ എൻജിനീയർമാരുടെ താമസരേഖ പുതുക്കുന്നതിലും, കമ്പനി മാറുന്നതിനുമുള്ള പ്രതിസന്ധി തുടരുകയാണ്. ഇതിൻപ്രകാരം താമസരേഖ പുതുക്കുന്നതിന് വേണ്ട എൻഒസി ലഭിക്കാൻ എൻജിനീയറിങ് പഠിക്കുന്ന കാലയളവിൽ കോളേജിന് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ അംഗീകാരം വേണമെന്നാണ് പറയുന്നത്.

എന്നാൽ, ഇന്ത്യൻ കോളജുകൾ എല്ലാം തന്നെ എഐസിടിഇ, അംഗീകാരം ആണ് പിന്തുടർന്നിരുന്നത്. 2013ന് ശേഷം എൻബിഎ സ്വതന്ത്ര ഏജൻസി ആയപ്പോഴാണ് കൂടുതൽ കോളജുകളും അക്രഡിറ്റേഷൻ എടുക്കുവാൻ തുടങ്ങിയത്. അതുകൊണ്ട് തന്നെ 2013 നു മുൻപ് പഠിച്ച എൻജിനീയേഴ്സ് ആണ് പുതിയ നിയമപ്രകാരം പ്രതിസന്ധിയിൽ ആയതിൽ കൂടുതലും. ഈ പ്രതിസന്ധി തുടരുന്നതിനാൽ നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ എൻജിനീയർമാർ.

നാലു വർഷം മുൻപാണ് കുവൈത്തിൽ എൻജിനീയർമാരുടെ താമസരേഖ പുതുക്കാൻ കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സിന്റെ മെമ്പർഷിപ്പും നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റും (എൻഒസി) നിർബന്ധമാക്കിയത്. മെമ്പർഷിപ്പ് കിട്ടുന്നതിനായി പഠിച്ചിരുന്ന കോളജിന് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) നിർബന്ധമായിരുന്നു. കൂടാതെ എൻജിനീയർ സർട്ടിഫിക്കറ്റികള്‍ അറ്റസ്റ്റ് ചെയ്യുകയും കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് നടത്തുന്ന പരീക്ഷ പാസ്സാവുകയും വേണം.

പ്രശനം പരിഹരിക്കുന്നതിനായി ഇന്ത്യ കുവൈത്തുമായി ചർച്ചകൾ നടത്തി എങ്കിലും ഇതുവരെ നിയമത്തിൽ മാറ്റങ്ങൾ ഇല്ല. നിലവിൽ നിരവധി എഞ്ചിനീയർമാർ ഈ പ്രശ്‍നം നേരിടുന്നതിനാൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പ്രശ്നപരിഹാരം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യൻ എഞ്ചിനീയർമാർ.

Krishnendhu
Next Story
Share it