നിയമ ലംഘകരെ തുടർച്ചയായി പിടികൂടി കുവൈത്ത്, 27 പ്രവാസികൾ കൂടി പിടിയിൽ
കുവൈത്ത് സിറ്റി : കുവൈത്തിൽ നിയമലംഘകർക്കായുള്ള തിരച്ചിൽ തുടർന്നുകൊണ്ടേയിരിക്കുന്നു. ഈ സാഹചര്യത്തിൽ 27 പ്രവാസികൾ കൂടി പിടിയിലായി.ഫ്രൈഡേ മാര്‍ക്കറ്റില്‍ നിന്നു മാത്രം 27 പ്രവാസികളെയും പിടികൂടിയിരിക്കുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.നിയമലംഘകരെ നാടുകടത്തും. നാടുകടത്തപ്പെടുന്നവര്‍ക്ക് പുതിയ വിസയിലും കുവൈത്തിലേക്ക് മടങ്ങിവരാനാവില്ല.
രാജ്യത്തെ താമസ നിയമങ്ങള്‍ക്ക് ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരായിരുന്നു ഇവരെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.പിടിയിലായ പ്രവാസികള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. നിയമലംഘകരെ സ്വന്തം നാടുകളിലേക്ക് നാടുകടത്തും. അതേസമയം ഫ്രൈഡേ മാര്‍ക്കറ്റില്‍വെച്ച് മാന്യമല്ലാതെ പെരുമാറിയതിന് ഒരു നേപ്പാള്‍ സ്വദേശിയെ പിടികൂടിയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
തൊഴില്‍, താമസ, ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവർക്കായുള്ള അന്വേഷണം അധികൃതർ തുടർന്നുകൊണ്ടേയിരിക്കുകയാണ് . ദിവസവും നിരവധി പ്രവാസികളാണ് നിയമ ലംഘനങ്ങളുടെ പേരിൽ പിടിയിയിലാവുന്നത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘമാണ് വിവിധ രാജ്യക്കാരായ പ്രവാസികളെ പിടികൂടിയത്. താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തിരുന്നവരും ഇക്കൂട്ടത്തിലുണ്ട്. പലരും ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരാണ്.