Begin typing your search...

കുവൈത്തിൽ സ്വദേശി യുവതിയായി ആൾമാറാട്ടം നടത്തിയ പ്രവാസി വനിതക്ക് 15 വർഷം തടവ് ശിക്ഷ

കുവൈത്തിൽ സ്വദേശി യുവതിയായി ആൾമാറാട്ടം നടത്തിയ പ്രവാസി വനിതക്ക് 15 വർഷം തടവ് ശിക്ഷ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


കുവൈത്ത് സിറ്റി : കുവൈത്തിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിനായി ആൾമാറാട്ടം നടത്തിയ പ്രവാസി വനിതക്ക് തടവുശിക്ഷ വിധിച്ച് കോടതി . കുവൈത്തി സ്ത്രീയായി ആൾമാറാട്ടം നടത്തിയായിരുന്നു യുവതി തട്ടിപ്പ് തുടർന്നത്. 15 വർഷത്തെ തടവുശിക്ഷയാണ് യുവതിക്ക് കുവൈത്ത് ക്രിമിനൽ കോടതി വിധിച്ചത്. സ്വദേശി സ്ത്രീയായി ചമഞ്ഞ് ബാങ്കുകളിൽ നിന്നും മറ്റ് വ്യക്തികളില്‍ നിന്നും 100,000 കുവൈത്തി ദിനാറിന്റെ വായ്പകൾ എടുത്തായിരുന്നു തട്ടിപ്പ്.

തന്റെ കയ്യിൽ നിന്നും നഷ്‌ടപ്പെട്ട കുവൈത്തി സ്ത്രീയുടെ പേരിലുള്ള കാർഡിന് പകരമായി പുതിയ സിവിൽ ഐഡന്റിഫിക്കേഷൻ കാർഡിന് പ്രതി അപേക്ഷിച്ചതായും കേസ് ഫയലുകൾ വ്യക്തമാക്കുന്നു. വന്‍തുക വായ്പ ലഭിക്കുന്നതിന് ഈ പുതിയ കാര്‍ഡാണ് പ്രതി ഉപയോഗിച്ചത്. വ്യക്തികളും ബാങ്കുകളും ഇവർക്കെതിരെ പരാതികൾ ഉന്നയിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതോടെ വ്യാജരേഖ കെട്ടിച്ചമച്ചെന്ന് കേസ് ഫയൽ ചെയ്യുകയും രേഖകളിലെ പരാതിക്കാരിയുടെ ഒപ്പ് വ്യാജമാണെന്ന് തെളിയിക്കാൻ ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന് ലോൺ രേഖകൾ റഫർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അന്വേഷണത്തിലും പരിശോധനയിലും ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെയാണ് ആള്‍മാറാട്ടം നടത്തിയ സ്ത്രീക്ക് ക്രിമിനല്‍ കോടതി 15 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.

Anandakrishnan Rajeev
Next Story
Share it