Begin typing your search...

വ്യാജ സർവകലാശാല ബിരുദങ്ങൾ പിടിയിൽ, അന്വേഷണം ആരംഭിച്ച് കുവൈത്ത്

വ്യാജ സർവകലാശാല ബിരുദങ്ങൾ പിടിയിൽ, അന്വേഷണം ആരംഭിച്ച് കുവൈത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


കുവൈത്ത് സിറ്റി : വ്യാജ സർവകലാശാല ബിരുദങ്ങൾ ശ്രദ്ധയിപ്പെട്ട സാഹചര്യത്തിൽ അന്വേഷണം ആരംഭിച്ച് കുവൈത്ത്. സ്വദേശികളുടെയും വിദേശികളുടെയും ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും. സർക്കാർ ഏജൻസികളിൽ ശക്തമായ അന്വേഷസാനം ഉണ്ടായിരിക്കും. സർവീസ് കാലാവധി ഭേ ദമന്യേ ആയിരിക്കും നടപടികൾ.

60 വയസ് തികഞ്ഞവരും സ്വകാര്യ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരും അടുത്തിടെ യൂണിവേഴ്സിറ്റി ബിരുദം പൂർത്തിയാക്കിയവരും ഉള്‍പ്പെടെ പരിശോധനയുടെ പരിധിയിൽ വരും. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന് പുറമെ, ചില ബിരുദക്കാര്‍ക്ക്, പ്രത്യേകിച്ച് എഞ്ചിനീയര്‍മാര്‍ക്ക് പ്രാക്ടിക്കല്‍, തിയറി പരീക്ഷകളും നടത്തുമെന്നാണ് വിവരം. കുവൈത്ത് എഞ്ചിനീയേഴ്സ് സൊസൈറ്റിയുമായി സഹകരിച്ചായിരിക്കും ഇത് നടത്തുക.

Krishnendhu
Next Story
Share it