Begin typing your search...
ഭാര്യമാരെ കൊലപ്പെടുത്തി, സമാന സംഭവങ്ങളിൽ ഭർത്താക്കന്മാർക്ക് വധ ശിക്ഷ വിധിച്ച് കോടതി
കുവൈത്ത് സിറ്റി : കുവൈത്തിൽ ഭാര്യമാരെ കൊലപ്പെടുത്തിയ കേസിൽ രണ്ട് വിദേശികൾക്ക് ക്രിമിനൽ കോടതി വധ ശിക്ഷ വിധിച്ചു. സുഡാൻ, ഈജിപ്ത് പൗരന്മാർക്കാണ് ശിക്ഷ.വിവാഹമോചനം നേടിയ ശേഷം മക്കളോടൊപ്പം ഇതേ ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിനാണ് സുഡാൻ പൗരനെ ശിക്ഷിച്ചത്.
ഫിലിപ്പീൻസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 2 മക്കളോടൊപ്പം രാജ്യംവിട്ട ഈജിപ്തുകാരന്റെ അഭാവത്തിലാണ് വധശിക്ഷ. ഇവരുടെ മൂന്നാമത്തെ കുട്ടിയെ കിന്റർ ഗാർട്ടനു സമീപം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
Next Story