Begin typing your search...

കുവൈത്തിലെ പതിമൂന്നാമത്തെ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ജ​ലീ​ബ് അ​ൽ ശു​യൂ​ഖി​ൽ

കുവൈത്തിലെ പതിമൂന്നാമത്തെ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ജ​ലീ​ബ് അ​ൽ ശു​യൂ​ഖി​ൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കു​വൈ​ത്ത് സി​റ്റി : കുവൈത്തിൽ പതിമൂന്നാമത്തെ ശാഖ തുറന്ന് നെസ്റ്റോ ഹൈപ്പർമാർക്കറ്റ്. ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്കറ്റ് ഇന്ന് മുതൽ ഇ​നി ജ​ലീ​ബ് അ​ൽ ശു​യൂ​ഖി​ൽ പ്രവർത്തനമാരംഭിച്ചു . കു​വൈ​ത്തി​ലെ പ​തി​മൂ​ന്നാ​മ​ത്തേ​യും ജി.​സി.​സി​യി​ലെ നൂ​റ്റി​മൂ​ന്നാ​മ​ത്തേ​യും ശാ​ഖ​യാ​ണി​ത്. ബ്ലോ​ക്ക് ഒ​ന്നി​ൽ ഖാ​ലി​ദ് അ​ഖാ​ബ് സ്ട്രീ​റ്റി​ലാ​ണ് പു​തി​യ ഔ​ട്ട്​​ലെ​റ്റ്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​പു​തി​യ ഔ​ട്ട്​​ലെ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

മൂ​ന്നു നി​ല​ക​ളി​ലാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഔ​ട്ട്​​ലെ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ്യ​ത്യ​സ്ത​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വം സ​മ്മാ​നി​ക്കു​മെ​ന്ന് നെ​സ്റ്റോ കു​വൈ​ത്ത് മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. ഷോ​പ്പി​ങ് സു​ഗ​മ​മാ​ക്കാ​ൻ കൂ​ടു​ത​ൽ ചെ​ക്കൗ​ട്ട് കൗ​ണ്ട​റു​ക​ളും വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യ​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മൂ​ന്നു നി​ല​ക​ളി​ലാ​യി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ, ഫ്രോ​സ​ൺ ഫു​ഡ്, മ​ത്സ്യം, മാം​സം, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പ​ല​വ്യ​ഞ്ജ​നം, റോ​സ്‌​റ്റ​റി, ചോ​ക്ല​റ്റ്, ബേ​ക്ക​റി, ലൈ​ഫ്‌​സ്‌​റ്റൈ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഫാ​ഷ​ൻ, ഇ​ല​ക്ട്രോ​ണി​ക്സ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, സ്റ്റേ​ഷ​ന​റി എ​ന്നി​ങ്ങ​നെ എ​ല്ലാം മി​ക​ച്ച രീ​തി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ക​ർ​ഷ​ക ഓ​ഫ​റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു

Krishnendhu
Next Story
Share it