Begin typing your search...
ഓൺലൈൻ തട്ടിപ്പ് വ്യാപകം ; ജാഗ്രതാ നിർദേശം നൽകി കുവൈത്ത് പോലീസ്
കുവൈത്ത് സിറ്റി : ഓൺലൈൻ കുറ്റകൃത്യങ്ങൾ കുവൈത്തിൽ വർധിക്കുന്നു.ജാഗ്രത പാലിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലെ ചാറ്റ്, മെസേജ്, ഗെയിം വഴിയും വ്യാജ ഇമെയിൽ വഴിയും വ്യക്തിഗത വിവരങ്ങൾ ചോർത്തി അക്കൗണ്ടിൽനിന്ന് പണം തട്ടുന്നത് വ്യാപകമായ സാഹചര്യത്തിൽ ചതിയിൽപെട്ടാൽ എത്രയും വേഗം പൊലീസിൽ അറിയിക്കണമെന്നാണ് പോലീസ് നിർദേശം. വ്യാജ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തും സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ചുമാണ് തട്ടിപ്പ്.ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വ്യാജ സന്ദേശങ്ങളോടു പ്രതികരിക്കരുതെന്നും പൊലീസ് പറഞ്ഞു.
Next Story