Begin typing your search...

കുഞ്ഞിനെ വീട്ടുവേലക്കാരി മരുന്നിൽ സോപ്പ് പൊടി കലർത്തി കൊല്ലാൻ ശ്രമിച്ചെന്ന് ആരോപണം

കുഞ്ഞിനെ വീട്ടുവേലക്കാരി മരുന്നിൽ സോപ്പ് പൊടി കലർത്തി കൊല്ലാൻ ശ്രമിച്ചെന്ന് ആരോപണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈത്ത് സിറ്റി :മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മരുന്നിനൊപ്പം സോപ്പ് പൊടി കലര്‍ത്തി കൊല്ലാൻ ശ്രമം. പ്രവാസിയായ വീട്ടുജോലിക്കാരിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ ഗുരുതരമായ ആരോപണം ഉന്നയിച്ച് പരാതി നല്‍കിയിരിക്കുന്നത്.

കുട്ടിയെ കൊല്ലാനായിരുന്നു വീട്ടുജോലിക്കാരിയുടെ ശ്രമമെന്ന് മാതാപിതാക്കള്‍ പറഞ്ഞു . ഇവരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയെ പരിശോധിക്കുന്നതിനായി ഫോറന്‍സിക് മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്കും തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്ററിലേക്കും മാറ്റണമെന്ന് നിര്‍ദേശം നല്‍കി. പ്രോസിക്യൂഷന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം വീട്ടുജോലിക്കാരിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് അധികൃതര്‍. വീട്ടുജോലിക്കാരി ഏത് രാജ്യത്തു നിന്നുള്ളയാളാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Krishnendhu
Next Story
Share it