കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട പ്രവാസികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ
കുവൈത്ത് സിറ്റി : നിയമലംഘനങ്ങളുടെ പേരിൽ കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട പ്രവാസികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ. ഈ വർഷം ആകെ നാടുകടത്തപെട്ട 23000 പ്രവാസികളിൽ പുരുഷന്മാരും സ്ത്രീകളുമായി ഇന്ത്യക്കാരായ 8,000 പേരാണുള്ളത്.ബംഗ്ലാദേശികൾക്കാണ് രണ്ടാം സ്ഥാനം. ഇതുവരെ 5,000 പേർ നാടുകടത്തപ്പെട്ടു. ശ്രീലങ്കയില്‍ നിന്നുള്ള 4,000 പേരെ നാടുകടത്തിയപ്പോൾ 3,500 പേർ നാടുകടത്തപ്പെട്ട ഈജിപ്ത് നാലാം സ്ഥാനത്താണുള്ളത്.
കുവൈത്ത് ദിനപത്രമായ അല്‍ ഖബാസ് ആണ് റിപ്പോർട്ട് ചെയ്തത്.
80 ശതമാനവും കോടതി വിധി പ്രകാരം നാടുകടത്തപ്പെട്ടവരാണ്. ബാക്കിയുള്ള 20 ശതമാനം പേര്‍ പൊതു താല്‍പ്പര്യം പരിഗണിച്ച് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാന പ്രകാരം നാടുകടത്തിയവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാരും സ്ത്രീകളുമായി 1,500 പേര്‍ നിലവല്‍ നാടുകടത്തല്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരെയും രാജ്യത്ത് നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തും.
അതേസമയം തൊഴില്‍ - താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 67 പേരെ കഴിഞ്ഞ . താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരും തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവരുമാണ് പിടിയിലായത്.