Begin typing your search...

വ്യാജപൗരത്വ രേഖ ചമക്കൽ ; തടവുശിക്ഷയും പിഴയും

വ്യാജപൗരത്വ രേഖ ചമക്കൽ ; തടവുശിക്ഷയും പിഴയും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


കുവൈത്ത് സിറ്റി: വ്യാജ പൗരത്വ രേഖകള്‍ സൃഷ്ടിച്ച കേസില്‍ കുവൈത്ത് സ്വദേശിക്കും സൗദി പൗരനും ക്രിമിനല്‍ കോടതി ഏഴു വര്‍ഷത്തെ കഠിന തടവാണ് വിധിച്ചത്. കൂടാതെ വ്യാജ പൗരത്വ രേഖകളുടെ പിന്‍ബലത്തില്‍ ശമ്പളമായും വായ്പയായും ലഭിച്ച മുഴുവന്‍ പണവും സൗദി പൗരന്‍ ട്രഷറിയിലേക്ക് തിരികെ നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കുവൈത്ത് തിരിച്ചറിയല്‍ രേഖകളില്‍ കൃത്രിമം നടത്താന്‍ ഇരു പ്രതികളും തമ്മില്‍ ധാരണയിലെത്തിയിരുന്നതായും ഇതിന് പകരമായി സൗദി പൗരന്‍ സ്വദേശിക്ക് പണം നല്‍കിയതായും കണ്ടെത്തിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് നാഷണാലിറ്റി ആന്‍ഡ് പാസ്‌പോര്‍ട്ട്‌സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കുവൈത്ത് സിവില്‍ ഐഡിയും പാസ്‌പോര്‍ട്ടും ലഭിക്കുന്നതിനായി രേഖകളില്‍ കൃത്രിമം കാണിക്കാന്‍ കുവൈത്തി തന്റെ ഫോട്ടോകള്‍ സൗദി പൗരന് നല്‍കിയിരുന്നു. സൗദി പൗരന്റെ പേരില്‍ സ്വദേശി തന്റെ ജനന സര്‍ട്ടിഫിക്കറ്റിലും കൃത്രിമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

Krishnendhu
Next Story
Share it