Begin typing your search...

സ്വദേശി യുവാവിനെ കാണ്മാനില്ല ; ജാബിർ പാലത്തിൽ നിന്ന് ചാടിയതായി സംശയം

സ്വദേശി യുവാവിനെ കാണ്മാനില്ല ; ജാബിർ പാലത്തിൽ നിന്ന് ചാടിയതായി സംശയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


കുവൈത്ത് സിറ്റി : ലോകത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നായ കുവൈത്തിലെ ശൈഖ് ജാബിര്‍ കോസ് വേ പാലത്തിന് മുകളില്‍ നിന്ന് ചാടി സ്വദേശി യുവാവ് ആത്മഹത്യ ചെയ്തതായി സംശയം. 21കാരനായ സ്വദേശി യുവാവിനെ കാണ്മാനില്ലെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നതായി പറയുന്നു. ഇയാളെ കുറിച്ച് അന്വേഷിച്ചു വരുന്നതിനിടെയാണ് യുവാവിന്റെ കാറും ഐഡി കാര്‍ഡും അപ്രതീക്ഷിതമായി പാലത്തിന് മുകളില്‍ നിന്ന് ലഭിച്ചത്. പാലത്തില്‍ നിന്ന് ചാടിയതാവാം എന്നുള്ള സാധ്യതകൾ കണക്കിലെടുത്ത് സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്താന്‍ തീരസംരക്ഷണ സേന തെരച്ചില്‍ ആരംഭിച്ചു.

യുവാവിന്റെ കാറും തിരിച്ചറിയല്‍ കാര്‍ഡും പാലത്തിന് മുകളില്‍ നിന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുസംഭവത്തില്‍ ആത്മഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി തെരച്ചില്‍ പുരോഗമിക്കുകയാണ്.

Krishnendhu
Next Story
Share it