Begin typing your search...

കുവൈത്ത് ഇന്ന് തിരഞ്ഞെടുപ്പ് ചൂടിൽ

കുവൈത്ത് ഇന്ന് തിരഞ്ഞെടുപ്പ് ചൂടിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


കുവൈത്ത് : ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 8 വരെ നടക്കുന്ന കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് 123 പോളിങ് ബൂത്തുകളാണ് ഒരുക്കിട്ടുള്ളത്. 50 സീറ്റിലേക്ക് 27 വനിതകൾ ഉൾപ്പെടെ 305 പേർ മത്സര രംഗത്തുണ്ട്. 5 മണ്ഡലങ്ങളിൽ നിന്നു 10 പേരെ വീതമാണ് തിരഞ്ഞെടുക്കുക. രാത്രി തന്നെ ഫലപ്രഖ്യാപനം ഉണ്ടായേക്കും

പിരിച്ചുവിട്ട സഭയിലെ 40ലേറെ അംഗങ്ങളും ഏതാനും മുൻ എംപിമാരും മത്സരിക്കുന്നുണ്ട്. 21 വയസ്സ് പൂർത്തിയായ 7,95,911 വോട്ടർമാർക്കാണ് സമ്മതിദാനാവകാശം. ഇവരിൽ 51.2% വനിതകൾ. കുവൈത്ത് ജനസംഖ്യയിലെ (42 ലക്ഷം) 70% വിദേശികളാണ്.

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള സർക്കാരും പാർലമെന്റും തമ്മിലുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ജൂണിൽ പിരിച്ചുവിടുകയായിരുന്നു. 2019 ഡിസംബറിലാണ് ഷെയ്ഖ് സബാഹ് പ്രധാനമന്ത്രിയായി അധികാരമേറ്റത്.

അവിശ്വാസ പ്രമേയത്തെ തുടർന്ന് 3 തവണ രാജി വയ്ക്കുകയും പിന്നീട് പുതിയ മന്ത്രി സഭ രൂപീകരിക്കുകയും ചെയ്തിരുന്നു. 2021 ഡിസംബറിലാണ് നിലവിലെ സർക്കാർ അധികാരമേറ്റത്. 10 വർഷത്തിനിടെ ആറാമത്തെ തിരഞ്ഞെടുപ്പാണിത്. 1962ൽ പാർലമെന്ററി സംവിധാനം നിലവിൽ വന്ന ശേഷം 18 -) മത്തേതും. തിരഞ്ഞെടുപ്പിനു വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും നിരീക്ഷകരായി എത്തിയിട്ടുണ്ട്

Krishnendhu
Next Story
Share it