ഇനിയെന്ന് നാട്ടിലേക്ക്. .... ദുരിതകിടക്കയിൽ കോഴിക്കോട് സ്വദേശി
വാഹാനാപകടത്തെത്തുടർന്ന് കുവൈത്തിലെ ദുരിതക്കിടക്കയിൽ 6 മാസത്തോളമായി മലയാളി നാട്ടിലേക്ക് മടങ്ങാനാവാതെ ജീവിതം തള്ളിനീക്കുന്നു. 2022 മാർച്ച് 17 ന് കുവൈത്തിലെ ഷുഹദ സിഗ്നലിൽ ഉണ്ടായ അപകടത്തെത്തുടർന്ന് റഹിം എന്ന കോഴിക്കോടുകാരന്റെ ജീവിതം മാറിമറിയുകയായിരുന്നു.
കുവൈറ്റിൽ അറബിയുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന 44 കാരനായ റഹിം ഓടിച്ചിരുന്ന വാഹനം ഷുഹദ സിഗ്നലിൽ വച്ച് 6 മാസങ്ങൾക് മുൻപ് മറ്റു രണ്ടു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് എകരൂലിനടുത്ത എമ്മംപറമ്പ് സ്വദേശി റഹീമിന്റെ ജീവിതം ഇതിനെ തുടർന്ന് വഴിമുട്ടുകയായിരുന്നു. . അപകടത്തെ തുടർന്ന് തലക്ക് കാര്യമായി ക്ഷതമേൽക്കുകയും, എല്ലുകൾക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു. തുടർന്ന് ഐ സി യു വിൽ കഴിയേണ്ടിവന്നത് വളരെയധികം നാളുകളാണ്.
ഈ പരീക്ഷണങ്ങൾക്കിടയിലും മൂന്നു തവണ ഹൃദയാഘാതവും റഹിമിന് നേരിടേണ്ടി വന്നു. തലയ്ക്ക് മാരകമായ ക്ഷതമേറ്റതു മൂലം ബുദ്ധിഭ്രമം സംഭവിച്ച റഹിമിന് എല്ലുകളുടെ തകർച്ച മൂലം പേശികൾ ചലിപ്പിക്കാൻ കഴിയാതെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. നഴ്സുമാരുടെ, കാരുണ്യം കൊണ്ടുമാത്രം ജീവിതം മുൻപോട്ട് പോകുന്ന റഹിമിന് 6 മാസത്തോളമായി സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുവാൻ സാധിച്ചിട്ടില്ല. കേസിലെ നൂലാമാലകൾ മൂലം നിസ്സഹായതയാൽ ഉരുകുകയാണ് കോഴിക്കോട് സ്വദേശി റഹിം.......