വ്യാജ ബിരുദ ജീവനക്കാരുടെ ശമ്പളം തിരിച്ചുപിടിക്കാൻ കുവൈറ്റ്
വ്യാജ ബിരുദ ജീവനക്കാരുടെ ശമ്പളം തിരിച്ചുപിടിക്കാൻ കുവൈറ്റ്, സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തി വ്യാജമാണെന്നു സ്ഥിരീകരിച്ചാൽ നിയമ നടപടി സ്വീകരിക്കും
വ്യാജ ബിരുദത്തിലൂടെ സർക്കാർ ജോലിയിൽ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ചു പിടിക്കാനൊരുങ്ങി കുവൈത്ത്. സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തി വ്യാജമാണെന്നു സ്ഥിരീകരിച്ചാൽ നിയമ നടപടി സ്വീകരിക്കും. കൈപ്പറ്റിയ ശമ്പളത്തോടൊപ്പം കോടതി നിശ്ചയിക്കുന്ന പിഴയും ഈടാക്കും.
ഇതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരായ സ്വദേശികളുടെയും വിദേശികളുടെയും ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന നടപടി തുടങ്ങി. നിലവിലുള്ളവരുടെയും പുതുതായി ജോലിയിൽ പ്രവേശിച്ചവരുടെയും രേഖകൾ പരിശോധിക്കും.
സംശയമുള്ളവരുടെ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മപരിശോധനയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിനു കൈമാറും. വ്യാജമാണെന്നു കണ്ടെത്തിയാൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറാനാണ് നിർദേശം. സമാന കേസിൽ ഈ വർഷം ഒരു സ്വദേശി വനിതയ്ക്ക് 1.5 ലക്ഷം ദിനാർ തിരിച്ചടയ്ക്കാൻ കോടതി ഉത്തരവിട്ടിരുന്നു.