Begin typing your search...
കുത്തിവയ്പ്പിനു പിന്നാലെ യുവതി അബോധാവസ്ഥയിൽ; ഡോക്ടർക്കെതിരെ കേസ്
നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പൻ കുത്തിവയ്പ്പിനെ തുടർന്ന് അബോധാവസ്ഥയിൽ ആവുകയായിരുന്നു. സംഭവത്തിൽ കൃഷ്ണയെ മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
ചികിത്സപ്പിഴവെന്ന പരാതിയിൽ ഡോക്ടർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ഡോക്ടർ വിനുവിനെതിരെയാണ് പൊലീസ് നടപടി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Next Story