Begin typing your search...
മുല്ലപ്പെരിയാറിൽ നിന്നുള്ള കാനാലിൽ കാട്ടാന വീണു; ഗ്രില്ലിൽ തങ്ങി നിന്നു; ഒടുവിൽ നീന്തികയറി
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ കാട്ടാന വീണു. പെരിയാർ കടുവ സങ്കേതത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കഴിഞ്ഞരാത്രിയിൽ പ്രദേശത്തുണ്ടായിരുന്ന പിടിയാനയാണ് കനാലിൽ വീണത്. കനാലിലൂടെ ഒഴുകിനീങ്ങിയ ആന അണക്കെട്ടിന്റെ ഷട്ടറിൽനിന്ന് 100 മീറ്ററോളം അകലെയുള്ള ഗ്രില്ലിൽ തങ്ങി നിന്നു. വനപാലകരാണ് ആന ഗ്രില്ലിൽ തങ്ങിനിൽക്കുന്നത് ആദ്യം കണ്ടത്.
കനാലിൽ നീരൊഴുക്ക് ശക്തമായതിനാൽ ആനയ്ക്ക് കരയ്ക്ക് കയറാൻ സാധിച്ചില്ല. സെക്കൻഡിൽ 120 ഘനയടി വെള്ളമാണ് നിലവിൽ ഈ കനാലിലൂടെ തമിഴ്നാട് കൊണ്ടുപോകുന്നത്. തുടർന്ന് ഈ വെള്ളത്തിൻറെ അളവ് പൂർണമായും കുറച്ചതോടെയാണ് കാട്ടാനക്ക് നീന്തി കരയ്ക്കുകയറി രക്ഷപ്പെടാൻ കഴിഞ്ഞത്.
Next Story