Begin typing your search...

എം.സി. റോഡ് 'ഉമ്മൻ ചാണ്ടി റോഡ്' എന്നാക്കണം; മുഖ്യമന്ത്രിയ്ക്ക് സുധീരന്റെ കത്ത്

എം.സി. റോഡ് ഉമ്മൻ ചാണ്ടി റോഡ് എന്നാക്കണം; മുഖ്യമന്ത്രിയ്ക്ക് സുധീരന്റെ കത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കടന്നു പോയ എം .സി. റോഡ് ഉമ്മൻചാണ്ടി റോഡ് എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. അദ്ദേഹത്തിന്റെ വിലാപയാത്ര സമാനകളില്ലാത്തതായിരുന്നുവെന്നും എം.സി. റോഡ് യഥാർഥത്തിൽ ഉമ്മൻചാണ്ടി റോഡായി മാറുന്ന രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും വി.എം. സുധീരൻ കത്തിൽ വ്യക്തമാക്കി.

വി.എം സുധീരന്റെ കത്തിന്റെ പൂർണ രൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,

ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങളാൽ സ്നേഹിക്കപ്പെടുകയും ചെയ്ത മുൻ മുഖ്യമന്ത്രി പ്രിയപ്പെട്ട ഉമ്മൻചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങളൊന്നടങ്കം അർപ്പിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതൽ എം.സി. റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമാനകളില്ലാത്തതാണ്.

എം.സി റോഡ് യഥാർഥത്തിൽ ഉമ്മൻചാണ്ടി റോഡ് ആയി മാറുന്ന രീതിയിലാണ് ആബാലവൃദ്ധം ജനങ്ങളുടെ ഹൃദയത്തിൽ തട്ടിയുള്ള പ്രതികരണം. എം.സി. റോഡിന് ഉമ്മൻചാണ്ടി റോഡ് എന്ന് പുനർനാമകരണം ചെയ്യുന്നത് ഇത്തരുണത്തിൽ തികച്ചും ഉചിതമായിരിക്കും. എം.സി. റോഡ് ഭാവിയിൽ ഒ.സി. റോഡ് എന്നറിയപ്പെടട്ടെ. അതിനാവശ്യമായ നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കണമെന്നാണ് എന്റെ അഭ്യർഥന.

സ്നേഹപൂർവ്വം

വി.എം. സുധീരൻ

WEB DESK
Next Story
Share it