Begin typing your search...

വള്ളത്തിന്റെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങി മത്സ്യത്തൊഴിലാളികൾ; രക്ഷിച്ച് കോസ്റ്റൽ പോലീസ്

വള്ളത്തിന്റെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങി മത്സ്യത്തൊഴിലാളികൾ; രക്ഷിച്ച് കോസ്റ്റൽ പോലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വള്ളത്തിന്റെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കോസ്റ്റൽ പോലീസ്. പൂന്തുറ സ്വദേശി വിൽഫ്രഡിന്റെ വള്ളത്തിൽ മീൻ പിടിക്കാൻ പോയ പൂന്തുറ സ്വദേശി ജോസ്, കന്യാകുമാരി സ്വദേശി ജനിഫർ എന്നിവരെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

മിൻവല വിരിച്ച ശേഷം വള്ളം തിരിക്കാൻ ശ്രമിക്കവെ എൻജിൻ നിലക്കുകയായിരുന്നു. ശക്തമായ കടൽക്കാറ്റും തിരയുമായതോടെ വള്ളം തുഴയാനുമായില്ല. ഇതോടെ തൊഴിലാളികൾ വിഴിഞ്ഞം കോസ്റ്റൽ പോലിസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന്, പട്രോളിങ് ബോട്ടിലെത്തിയ പോലീസ് സംഘം മത്സ്യത്തൊഴിലാകളെ രക്ഷിച്ച് കരയിലെത്തിച്ചു. വള്ളവും ഇവർ കെട്ടിവലിച്ച് വിഴിഞ്ഞം തീരത്തെത്തിച്ചു.

WEB DESK
Next Story
Share it