Begin typing your search...

സംസ്ഥാനത്ത് യുജിസി നിയമലംഘനങ്ങൾ തുടർക്കഥ; കോടതിയിൽ ചോദ്യം ചെയ്യുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

സംസ്ഥാനത്ത് യുജിസി നിയമലംഘനങ്ങൾ തുടർക്കഥ; കോടതിയിൽ ചോദ്യം ചെയ്യുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുജിസി വ്യവസ്ഥകൾ ലംഘിച്ച് പ്രിൻസിപ്പൽ പ്രൊഫസർ തസ്തികകളിലേക്ക് നിയമനവും പ്രമോഷനുകളും നൽകുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ തുടർക്കഥയാകുന്നു. ഇടതുപക്ഷ അധ്യാപക സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാന ഉന്നതല വിദ്യാഭ്യാസ മന്ത്രി യുജിസി വ്യവസ്ഥകൾ ലംഘിച്ചു ഉത്തരവിറക്കുന്നതായി ആക്ഷേപമുണ്ട്.

യോഗ്യത ഇല്ലാത്തവരുടെ പ്രിൻസിപ്പൽ പ്രൊഫസർ പ്രമോഷനുകൾ തടഞ്ഞ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ തലസ്ഥാനത്തുനിന്ന് മാറ്റിയത് ഈ അടുത്താണ.് യുജിസി നിയമപ്രകാരം ഒരു വർഷം കഴിഞ്ഞ് മാത്രമേ അയോഗ്യരായവർക്ക് വീണ്ടും അപേക്ഷ നൽകാൻ പാടുള്ളൂ എന്നാൽ അതെല്ലാം തള്ളിക്കളഞ്ഞ് അഞ്ചുമാസത്തിനുള്ളിൽ പുതിയ വിദ്യാഭ്യാ വിദഗ്ധ സമിതികൾ രൂപവത്കരിച്ച് നേരത്തെ അയോഗ്യരായവർക്കും പ്രൊഫസർ പ്രമോഷൻ നൽകുകയായിരുന്നു.

യുജിസിയുടെ അംഗീകൃത കെയർ പട്ടികയിൽപ്പെട്ട ജേണലുകളിൽ ഗവേഷണലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പകരം ചില കോളേജ് മാഗസിനുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ കൂടി കണക്കിലെടുത്താണ് 90 പേർക്ക് പ്രമോഷൻ നൽകിയത് കോളേജ് പ്രിൻസിപ്പൽ ആകുന്നതിന് 15 വർഷത്തെ അധ്യാപനപരിചയം വേണമെന്ന് യുജിസി വ്യവസ്ഥയിരിക്കെ ഡെപ്യൂട്ടേഷനിൽ അനധ്യാപക പദവികളിൽ സേവനം ചെയ്ത കാലയളവ് കൂടി അധ്യാപന പരിചയമായി കണക്കാക്കാൻ സർക്കാർ ഉത്തരവിട്ടതും ഈയടുത്താണ്.

വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രിൻസിപ്പൽമാരായ പ്രമോഷൻ നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യംചെയ്തതോടെ മുപ്പതോളം സർക്കാർ കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കുന്നത് തടസപ്പെട്ടു. അതിനിടെയാണ് കഴിഞ്ഞദിവസം യോഗ്യതയില്ലാത്ത ഏഴുപേരെ കൂടി പ്രിൻസിപ്പലായി നിയമിച്ച ഉത്തരവ് ഇറക്കിയത്.

സർക്കാർ കോളേജിൽ യുജിസി വ്യവസ്ഥകൾ ലംഘിച്ചു നടത്തിയിട്ടുള്ള എല്ലാ പ്രമോഷനുകളും കോടതിയിൽ ചോദ്യം ചെയ്യാനാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ തീരുമാനം.

WEB DESK
Next Story
Share it