Begin typing your search...
ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശം; ചാണ്ടി ഉമ്മന് മറുപടിയുമായി വിനായകൻ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന സംഭവത്തിൽ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടിയുമായി നടൻ വിനായകൻ രംഗത്ത്. തനിക്കെതിരെ കേസ് വേണമെന്നാണ് വിനായകന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശത്തിൽ വിനായകനെതിരെ കേസ് പാടില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. 'വിനായകനെതിരെ കേസ് വേണ്ട' എന്ന ചാണ്ടി ഉമ്മന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് വിനായകന്റെ ഇപ്പോഴത്തെ പ്രതികരണം. വിനായകനെതിരെ കേസ് വേണ്ടെന്നും തന്റെ പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു എന്നുമാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. വിലാപയാത്രക്കിടെ ആയിരുന്നു വിനായകൻ, ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റിട്ടത്.
Next Story