Begin typing your search...

വിലകൂട്ടി വിൽപന, കുട്ടയിൽ കീറിയ ബില്ലുകൾ; ഇടുക്കിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്

വിലകൂട്ടി വിൽപന, കുട്ടയിൽ കീറിയ ബില്ലുകൾ; ഇടുക്കിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇടുക്കി രാജകുമാരി ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് റെയ്ഡ് നടത്തി. യഥാർത്ഥ വിലയിൽ കൂടുതൽ വിലയിടാക്കി മദ്യം വിറ്റതായി പരിശോധനയിൽ വ്യക്തമായി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബില്ല് നൽകാതെ മദ്യം വിറ്റു എന്നും കണ്ടെത്തിയിട്ടുണ്ട്.

വിജിലൻസ് നടത്തിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ഔട്ട് ലെറ്റിൽ കാണേണ്ട പണത്തിൽ 17000 രൂപയുടെ കുറവുണ്ടായതായി പരിശോധനയിൽ തെളിഞ്ഞു. പണം കുറവ് വന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ ജീവനക്കാർക്കായില്ല. ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥിരമായി വാങ്ങുന്ന 110 രൂപ വിലയുള്ള ബിയർ 140 രൂപക്കാണ് വിൽപ്പന നടത്തിയിരുന്നതെന്നും ഇവർ വാങ്ങുന്ന മദ്യത്തിന് ബില്ലു നൽകാറില്ലെന്നും വിജിലൻസിന് ബോധ്യപ്പെട്ടു.

കീറിയ ബില്ലുകൾ വെയ്സ്റ്റ് ബോക്‌സിൽ നിന്ന് കണ്ടെത്തി. സ്റ്റോക്കിൽ 108 കുപ്പി ബിയറിന്റെ കുറവും കണ്ടെത്തി. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മദ്യം നൽകാതെ കമ്മീഷൻ കൂടുതൽ കിട്ടുന്ന മദ്യം മാത്രം നൽകുന്നതായും വിജിലൻസിന് ബോധ്യപ്പെട്ടു. കോട്ടയം വിജിലൻസ് യൂണിറ്റ് ആണ് റെയ്ഡ് നടത്തിയത്. സ്റ്റോക്കിലും കൃത്രിമം കണ്ടെത്തി.

WEB DESK
Next Story
Share it